പെരുമ്പാവൂര്‍ നഗരസഭയുടെ പുതിയ ചെയര്‍മാനായി യു ഡി എഫിലെ ബിജു ജോണ്‍ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു

0

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭയുടെ പുതിയ ചെയര്‍മാനായി യു ഡി എഫിലെ ബിജു ജോണ്‍ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സതി ജയകൃഷ്ണനെയാണ്  ബിജു ജോണ്‍ ജേക്കബ് പരാജയപ്പെടുത്തിയത്. 

ബിജു ജോണിന് 14 വോട്ടുകള്‍ ലഭിച്ചപ്പോള്‍, സതിക്ക് എട്ടു വോട്ടുകളാണ് കിട്ടിയത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി ജവഹറിന് നാല് വോട്ടുകളും ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിന്നും എസ് ഡി പി ഐ അംഗം വിട്ടുനിന്നു. 

ആകെ 27 അംഗങ്ങളുള്ള പെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫിനാണ് ഭരണം. യുഡിഎഫിന് 14 ഉം, എല്‍ ഡി എഫിന് എട്ടും , ബിജെപിക്ക് നാലും എസ്ഡിപിഐക്ക് ഒരു കൗണ്‍സിലറുമാണ് ഉള്ളത്. 

യുഡിഎഫിലെ ധാരണ പ്രകാരം ടി എം സക്കീര്‍ ഹുസൈന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ്, പുതിയ നഗരസഭ ചെയര്‍മാനെ തെരഞ്ഞെടുത്തത്. 

Leave a Reply