യു.എസ്‌. സ്‌ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ്‌ റിസര്‍ച്ചിന്റെ ആരോപണങ്ങളേത്തുടര്‍ന്ന്‌ വിപണിയില്‍ വന്‍തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിന്‌ അനുബന്ധ ഓഹരി വില്‍പ്പന(ഫോളോ ഓണ്‍ പബ്ലിക്‌ ഓഫര്‍-എഫ്‌.പി.ഒ)യിലൂടെആദ്യദിനം വില്‍ക്കാനായത്‌ ഒരുശതമാനം ഓഹരികള്‍ മാത്രം.

0

ആദ്യദിനം നാലുകോടിയിലേറെ (4,55,06,791) ഇക്വിറ്റി ഷെയറുകള്‍ വിപണിയിലിറക്കിയെങ്കിലും നാലുലക്ഷത്തിലേറെ (4,70,160) മാത്രമാണ്‌ ഇടപാട്‌ നടന്നത്‌. 31-നകം എഫ്‌.പി.ഒയിലൂടെ വിപണിയില്‍നിന്ന്‌ 20,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, എഫ്‌.പി.ഒ.യ്‌ക്കു മുന്നേ റിപ്പോര്‍ട്ടു പുറത്തുവന്നതിനെത്തുടര്‍ന്ന്‌ വിപണിവില കൂപ്പുകുത്തി വില്‍പനവിലയ്‌ക്ക്‌ താഴെയെത്തി. നിലവില്‍ വിപണിവില 2,768 ഉം വില്‍പനവില 3,112-3,176 ഉം ആണ്‌. ഇഷ്യൂവിലൂടെ വാങ്ങുന്നതിലും ലാഭം വിപണിയില്‍ നിന്ന്‌ വാങ്ങുന്ന അവസ്‌ഥവന്നതോടെ എഫ്‌.പി.ഒ. പ്രതീക്ഷ മങ്ങുകയാണ്‌.

Leave a Reply