മാള ഹോളി ഗ്രേസ് കോളേജിലെ പന്ത്രണ്ട് വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളേജിലെ പന്ത്രണ്ട് വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന എട്ടും വീടുകളിൽ നിന്ന് വരുന്ന അഞ്ചും പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോളേജ് ഹോസ്റ്റൽ അടച്ചു.

ഒരു വിദ്യാർത്ഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച ശേഷം വൈകിയാണ് ആരോഗ്യ വകുപ്പ് വിവരം അറിഞ്ഞത്. തുടർന്നാണ് ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റും ചേർന്ന് പരിശോധന നടത്തിയത്.

Leave a Reply