കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നേർക്കുനേർ;രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ; റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ഉത്തരവ്

0

കൊല്ലം: സിഗ്‌നൽ തെറ്റി കൊല്ലം റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വന്ന സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് സസ്പെൻഷൻ. ഷണ്ടിങ് പോയിന്റ്സ്മാനെയും ഷണ്ടിങ് മാസ്റ്ററെയുമാണ് സസ്പെൻഡ് ചെയ്തത്. റെയിൽവേ ഡിവിഷനൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ അന്വേഷണം നടക്കും.

ശനിയാഴ്ച വൈകീട്ട് ആറിന് 13ാം ട്രാക്കിലേക്ക് പോകേണ്ട കായംകുളത്തുനിന്ന് വന്ന ഗുഡ്സ് ട്രെയിനിന് ട്രാക്ക് 12ലേക്കാണ് സിഗ്‌നൽ ലഭിച്ചത്. അതേസമയം 12ൽ ചെങ്കോട്ട പാസഞ്ചറിന്റെ ഒഴിഞ്ഞ റേക്ക് പിടിച്ചിട്ടിരുന്നു.

ട്രാക്കിൽ റേക്ക് കിടക്കുന്നതുകണ്ട ഗുഡ്സ് ട്രെയിനിന്റെ ലൊക്കോപൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ അപകടമൊഴിവായി. റെയിൽവേ ഉദ്യോഗസ്ഥരെത്തി ട്രെയിൻ പിന്നിലേക്കെടുത്ത ശേഷം 13 ാം ട്രാക്കിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് അരമണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Leave a Reply