തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

0

തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സിഎസ് നാഗരാജുവാണ് ഇവരെ സേനയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്.

ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നിലവിൽ സസ്‌പെൻഷനിലാണ് ഇൻസ്‌പെക്ടർ അഭിലാഷ്. ഇയാൾ ശ്രീകാര്യം എച്എസ്ഓ ആയിരിക്കുമ്പോൾ ലൈംഗിക പീഡന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്.

ലൈംഗിക പീഡന കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിലെ പ്രതിയാണ്.

ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ തിരുവനന്തപുരത്ത്
രണ്ട് ഡിവൈഎസ്‌പിമാരെയും വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ. ജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്‌പി പ്രസാദ് എന്നിവരെയാണ് സസ്പെൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here