ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽനിന്നു വീണ യുവതി ലോറി ഇടിച്ചു മരിച്ചു

0

ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽനിന്നു വീണ യുവതി ലോറി ഇടിച്ചു മരിച്ചു. മലപ്പുറം എടവണ്ണ ഒതായിക്കടുത്ത് വെള്ളച്ചാലിലാണ് അപകടം. കാരക്കുന്ന് സ്വദേശിനി ചപ്പങ്ങൽ വീട്ടിൽ ഫാത്തിമയാണ് ലോറി ദേഹത്തു കയറി മരിച്ചത്.പരിസരത്ത് കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ പന്ത് വന്നിടിച്ചത്. സഹോദരനും രണ്ട് മക്കൾക്കും പരുക്കേറ്റു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply