ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു

0

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു. അച്ഛൻ മകൾ ബന്ധത്തിന്റെ കഥപറയുന്നതാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഷാൻ തുളസീധരനാണ് ഡിയർ വാപ്പിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്.

മണിയൻ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിർമൽ പാലാഴി, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ, രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പാണ്ടികുമാർ ആണ് ഛായാഗ്രഹണം. പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവ്വഹിച്ചിരിക്കുന്നു.

കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ നജീർ നാസിം, സ്റ്റിൽസ് രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അമീർ അഷ്റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി ആർ ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply