ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരായ ഉപയോക്താക്കളുടെ പരാതി

0

ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരായ ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനെന്ന പ്രഖ്യാപനത്തോടെ പ്രത്യേക അപ്പീൽ അതോറിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങൾക്കുള്ള നിയമങ്ങൾ കടുപ്പിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ഇക്കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത ഐ.ടി നിയമങ്ങളുടെ തുടർച്ചയായാണ് ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റികൾ (ജി.എ.സി) എന്ന പുതിയ സംവിധാനം. മാർച്ച് ഒന്നു മുതൽ ജി.എ.സികളുടെ പ്രവർത്തനം തുടങ്ങുമെന്ന് ഐ.ടി മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​യും മ​റ്റു ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ​യും പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്റെ തീ​ർ​പ്പി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ജി.​എ.​സി​ക​ളെ സ​മീ​പി​ക്കാം. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം അ​പ്പീ​ലി​ൽ സ​മി​തി​ക​ൾ പ​രി​ഹാ​രം കാ​ണും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്കും മ​റ്റു ഇ​ന്റ​ർ​​നെ​റ്റ് അ​ധി​ഷ്ഠി​ത പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു​മെ​തി​രാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള പ​രാ​തി​ക​ളി​ൽ അ​ത​ത് പ്ലാ​റ്റ്ഫോ​മു​ക​ൾ പ​രി​ഹ​രി​ക്കാ​തെ വ​രു​മ്പോ​ൾ തീ​ർ​പ്പു​ക​ൽ​പി​ക്കാ​നു​ള്ള മൂ​ന്ന് അ​പ്പ​ലേ​റ്റ് സ​മി​തി​ക​ളാ​ണി​വ. സ​മി​തി​ക​ൾ ഓ​രോ​ന്നി​നും ഒ​രു അ​ധ്യ​ക്ഷ​ൻ, വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഐ.​ടി വ്യ​വ​സാ​യ രം​ഗ​ത്തു​നി​ന്നു​മു​ള്ള ര​ണ്ടു വീ​തം മു​ഴു​സ​മ​യ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ണ്ടാ​കും.
‘‘രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റി​ന് ഉ​ത്ത​ര​വാ​ദി​ത്ത​വും സു​ര​ക്ഷി​ത​ത്വ​വും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നു​ള്ള പൊ​തു​ന​യ​ങ്ങ​ളും നി​യ​മ ച​ട്ട​ക്കൂ​ടും അ​ട​ങ്ങി​യ സം​വി​ധാ​ന​മാ​ണ് ജി.​എ.​സി​ക​ൾ. ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ ഇ​ന്റ​ർ​നെ​റ്റ് ഇ​ട​നി​ല​ക്കാ​രാ​യ വി​വി​ധ പ്ലാ​റ്റ്ഫോ​മു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യോ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​വി​ധം കൈ​കാ​ര്യം ചെ​യ്യു​​ക​യോ ഉ​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​അ​പ്പീ​ൽ അ​തോ​റി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യും ഡി​ജി​റ്റ​ലാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ർ​ച്വ​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​ണ് ജി.​എ.​സി. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തു മു​ത​ൽ ഇ​തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ലാ​യാ​ണ് നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്’’ -ഐ.​ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.

മൂ​ന്നു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. ആ​ദ്യ പാ​ന​ലി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കീ​ഴി​ലു​ള്ള സൈ​ബ​ർ ക്രൈം ​കോ​ഓ​ഡി​നേ​ഷ​ൻ സെ​ന്റ​ർ സി.​ഇ.​ഒ ആ​യി​രി​ക്കും ത​ല​വ​ൻ. ഇ​തി​ലേ​ക്കു​ള്ള മു​ഴു​സ​മ​യ അം​ഗ​ങ്ങ​ളാ​യി റി​ട്ട. ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ശു​തോ​ഷ് ശു​ക്ല, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് മു​ൻ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​റും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റു​മാ​യ സു​നി​ൽ സോ​ണി എ​ന്നി​വ​രെ​യും പ്ര​ഖ്യാ​പി​ച്ചു.

വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പോ​ളി​സി ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​വി​ഷ​നി​ലെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ആ​യി​രി​ക്കും ര​ണ്ടാം സ​മി​തി അ​ധ്യ​ക്ഷ​ൻ. നാ​വി​ക​സേ​ന മു​ൻ ക​മ്മ​ഡോ​ർ സു​നി​ൽ കു​മാ​ർ ഗു​പ്ത, എ​ൽ ആ​ൻ​ഡ് ടി ​ഇ​ൻ​ഫോ​ടെ​ക് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ക​വീ​ന്ദ്ര ശ​ർ​മ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്. ഐ.​ടി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​യാ​യ ക​വി​ത ഭാ​ട്ടി​യ ആ​ണ് മൂ​ന്നാം സ​മി​തി​യു​ടെ മേ​ധാ​വി.

LEAVE A REPLY

Please enter your comment!
Please enter your name here