തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗം ബാധിച്ച് പുളളിമാനുകളും, കൃഷ്ണമൃഗങ്ങളും ചത്ത സംഭവത്തിലെ അധികൃതരുടെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തി സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസി സിയാദ് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗം ബാധിച്ച് പുളളിമാനുകളും, കൃഷ്ണമൃഗങ്ങളും ചത്ത സംഭവത്തിലെ അധികൃതരുടെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തി സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസി സിയാദ് റിപ്പോര്‍ട്ട്.

അസാധരണമാംവിധം പുളളിമാനുകളുടെയും, കൃഷ്ണമൃഗങ്ങളുടെയും മരണങ്ങള്‍ നടന്നത് ക്ഷയരോഗം നിമിത്തമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മൃഗങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും, രോഗ നിയന്ത്രണത്തിനുമായി ശക്തമായ ജൈവ സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം വര്‍ധിക്കാന്‍ സ്ഥല പരിമിതിയും, ക്രമാതീതമായ വംശവര്‍ദ്ധനവും കാരണമായിട്ടുണ്ട്. ‘മൈക്കോ ബാക്ടീരിയം ബോവിസ്’ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്.

മ്യഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണെങ്കിലും നിലവില്‍ മൃഗശാലയിലെത്തുന്ന സന്ദര്‍ശകരിലേക്കോ, മൃഗങ്ങളെ പരിപാലിക്കുന്നവരിലേക്കോ രോഗം പകരാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തല്‍. എങ്കിലും മാസ്‌ക് പോലുളള സുരക്ഷാ കവചങ്ങള്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദ്ദേശം.

Leave a Reply