കൊച്ചി: പോലീസ് സ്റ്റേഷനിലെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൊമ്പനാട് സ്വദേശി കൊച്ചുടി എൽദോസ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയതായിരുന്നു ഇയാൾ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.