സൂര്യകളങ്കങ്ങളുടെ എണ്ണം കൂടി വരുന്നത് ഒരോ ഓരോ 11 വർഷം കഴിയുന്തോറും; ഭൗമാന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന പ്രതിഭാസത്തെ ആശങ്കയോടെ കണ്ട് ശാസ്ത്രലോകം

0

സൂര്യനിലുണ്ടാകുന്ന ഒരോ മാറ്റവും ഭൂമിയെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രാധാന്യമുള്ളതാണ്.അതിനാൽ തന്നെ അത്തരം മാറ്റങ്ങളെ അതീവ ഗൗരവത്തോടെയാണ് ശസ്ത്രലോകം വീക്ഷിക്കുന്നതും.ഇത്തരത്തിൽ സമീപകാലത്ത് ശാസ്ത്രലോകം സശ്രദ്ധം വീക്ഷിക്കുന്ന പ്രതിഭാസമാണ് സൗരകളങ്കൾ.

ഉദയാസ്ഥമന വേളകളിൽ പൊട്ടിന്റെയും പൊടിയുടെയുമൊക്കെ രൂപത്തിൽ സൗരമണ്ഡലത്തിനു പുറമെ കാണുന്ന ഈ കാന്തിക പ്രഭാവത്തെയാണ് സൗര കളങ്കങ്ങൾ അഥവാ സൺ സ്‌പോട്ട് എന്ന് അറിയപ്പെടുന്നത്.ഈ പ്രതിഭാസം ഈ ആഴ്ചകളിൽ വർധിച്ച തോതിൽ അനുഭവപ്പെടുമെന്ന് ബഹിരാകാശ ഏജൻസികളുടെ മുന്നറിയിപ്പുണ്ട്.അതുകൊണ്ട് തന്നെ നിരീക്ഷിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം.

അടുത്ത ദിവസങ്ങളിലായി കാണപ്പെട്ട എആർ 3190 എന്ന സൗരകളങ്കത്തിനു ഭൂമിയുടെ നാലു മടങ്ങെങ്കിലുമാണു വലുപ്പം.ഓരോ 11 വർഷം കൂട്ടുമ്പോഴും സൂര്യകളങ്കങ്ങളുടെ എണ്ണം കൂടി വരുന്നു. ഇപ്പോഴത്തെ വർധന 2025 ആകുമ്പോൾ പാരമ്യത്തിൽ എത്തും. സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ സമീപ പ്രദേശങ്ങളെക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കാന്തമണ്ഡലത്തിലെ ഊർജം പെട്ടന്ന് വമിക്കുമ്പോൾ പൊട്ടിത്തെറിയുടെ (കെറോണൽ മാസ് ഇജക്ഷൻ) രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾക്കു ഭൗമാന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്താൽ കഴിയും.ധ്രുവ ദീപ്തി, വാർത്താമിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുത വിതരണം, വ്യോമയാനം തുടങ്ങിയ മേഖലകളെ സ്വാധീനിച്ചേക്കും.

‘റേഡിയോ ബ്ലോക്ക് ഔട്ട്’ സാധ്യതയുള്ളതിനാൽ ഭൂമിക്കു നേരെ കാണുന്ന ഇത്തരം വലിയ സൗരകളങ്കങ്ങളെ അതുകൊണ്ടുതന്നെ ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. സൂര്യനെ നഗ്‌നനേത്രങ്ങൾകൊണ്ടു നിരീക്ഷിക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്.നോട്ടം അംഗീകൃത സോളർ ഫിൽറ്ററിലൂടെ മാത്രം. സമീപകാലത്തായി സൂര്യനിൽ സൂര്യകളങ്കങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെട്ടുന്നുവെന്നു നിരീക്ഷകർ പറയുന്നു.

അംഗീകൃത സൗര ഫിൽട്ടർ ഉപയോഗിച്ച് നോക്കിയാൽ ഇത് വെറുംകണ്ണുകൊണ്ടു തന്നെ കാണാം. ഫിൽട്ടർ ഘടിപ്പിച്ച ചെറിയ ബൈനോക്കുലറിലും ടെലസ്‌കോപ്പിലും ഇതു കൂടാതെ അനേകം കൊച്ചു കൊച്ചു സൗരകളങ്കങ്ങളും കാണാം. ഇവ ഏതാനും മണിക്കുകളോ ദിവസങ്ങളോ നിലനിന്ന ശേഷം മാഞ്ഞു പോവുകയാണ് പതിവെന്ന് വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

Leave a Reply