കളമശേരി കൈപ്പടമുകളിൽ പഴകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്നു കോഴിയിറച്ചി വാങ്ങിയ ഹോട്ടലുകളിൽ 49 എണ്ണത്തിന്റെ പട്ടിക നഗരസഭ ഔദ്യോഗികമായി പുറത്തുവിട്ടു

0

പറവൂർ ∙ കുഴിമന്തി, അൽഫാം, ഷവായി എന്നിവ കഴിച്ചവർക്കു ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയ മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരൻ കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) അറസ്റ്റിൽ. ഹോട്ടലിന്റെ ലൈസൻസിക്കെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ താലൂക്ക് ആശുപത്രിയിൽ 6 പേർ മാത്രമാണ് ചികിത്സയിലുള്ളത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ 3 പേർ പുതുതായി ചികിത്സ തേടി. മജ്‌ലിസ് ഹോട്ടലിന്റെ ഒരു കെട്ടിടത്തിന് മാത്രമേ ലൈസൻസുള്ളൂ.

പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നു നഗരത്തിലെ അമ്മൻകോവിൽ റോഡിലുള്ള കുമ്പാരി ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. പാചകം ചെയ്തതും ചെയ്യാത്തതുമായ പഴകിയ ചിക്കൻ, ബീഫ്, മീൻ എന്നിവ കണ്ടെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള ചോറ്, വേവിച്ച പച്ചക്കറികൾ, പാചകത്തിന് ഉപയോഗിക്കുന്ന പഴകിയ എണ്ണ തുടങ്ങിയവ പിടിച്ചെടുത്തു.

കളമശേരി കൈപ്പടമുകളിൽ പഴകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്നു കോഴിയിറച്ചി വാങ്ങിയ ഹോട്ടലുകളിൽ 49 എണ്ണത്തിന്റെ പട്ടിക നഗരസഭ ഔദ്യോഗികമായി പുറത്തുവിട്ടു. അതേസമയം നഗരസഭയ്ക്കു ലഭിച്ച രേഖകളുടെ രണ്ടാംദിനത്തിലെ പരിശോധനയിൽ ഇറച്ചി വാങ്ങിയ ഹോട്ടലുകളുടെ എണ്ണം 104 ആയി ഉയർന്നു. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇവരുടെ വിതരണ ശൃംഖല വ്യാപിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ മുതൽ നഗരസഭാ ഓഫിസിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കൊടുവിൽ വൈകിട്ടോടെയാണ് 49 ഹോട്ടലുകളുടെ പേര് നഗരസഭയുടെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here