ആരോ മാല പൊട്ടിച്ചെടുത്തെന്ന പരാതിയുമായി വീട്ടിൽ എത്തിയയാൾ വീട്ടമ്മയുടെ സ്വർണമാല പൊട്ടിക്കുന്നതിനിടെ പിടിയിലായി

0

ആരോ മാല പൊട്ടിച്ചെടുത്തെന്ന പരാതിയുമായി വീട്ടിൽ എത്തിയയാൾ വീട്ടമ്മയുടെ സ്വർണമാല പൊട്ടിക്കുന്നതിനിടെ പിടിയിലായി.കൈനകരി കോലോത്ത് ജെട്ടിക്കു സമീപം രത്ന വിലാസത്തിൽ ആർ.രമേശനെ (47) ആണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ 11.30ന് ജില്ലാ കോടതി വാർഡിലെ റിനാഷ് മൻസിലിൽ റിനാഷ് ഹംസയുടെ വീട്ടിലാണ് സംഭവം. തന്റെ മാല പൊട്ടിച്ചെടുത്ത് ഒരാൾ ഈ വീട്ടിലേക്ക് ഓടിയെന്ന് പറഞ്ഞാണ് രമേശൻ എത്തിയത്. റിനാഷ് കാര്യം തിരക്കുന്നതിനിടെ സമീപ വീട്ടിൽ താമസിക്കുന്ന ജ്യേഷ്ഠ സഹോദരന്റെ ഭാര്യ സൈന റിയാസും അവിടേക്കെത്തി.

രമേശൻ മുറിവേൽപ്പിച്ച സൈനയുടെ കൈ.
ഫോൺകോൾ വന്നതിനാൽ സംസാരിക്കാൻ റിനാഷ് മാറിയപ്പോൾ കാര്യം വിശദീകരിക്കാനെന്ന വ്യാജേന അടുത്തെത്തിയ രമേശൻ സൈനയുടെ രണ്ടേമുക്കാൽ പവന്റെ മാല പൊട്ടിച്ചു. മാലയിൽ മുറുകെ പിടിച്ച സൈനയുടെ കൈമുട്ടിൽ സർജിക്കൽ ബ്ലേഡുകൊണ്ട് മുറിവേൽപിച്ചശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച രമേശനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എസ്ഐ എം.ഡി. സാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത രമേശനെ കോടതി റിമാൻഡ് ചെയ്തു. നേരത്തെ ഹൗസ് ബോട്ടിൽ പാചകക്കാരനായിരുന്നു. ഇയാൾ മദ്യത്തിനടിമയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here