പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്‌ച ഉദ്‌ഘാടനംചെയ്‌ത ഗംഗാ വിലാസ്‌ ആഡംബര ഉല്ലാസ നൗക, ചപ്രയില്‍ കുടുങ്ങി

0

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്‌ച ഉദ്‌ഘാടനംചെയ്‌ത ഗംഗാ വിലാസ്‌ ആഡംബര ഉല്ലാസ നൗക, ഗംഗനദിയില്‍ വെള്ളം കുറവായതുമൂലം ബിഹാറിലെ ചപ്രയില്‍ കുടുങ്ങി.
വിനോദസഞ്ചാരികളെ ചപ്രയ്‌ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത്‌ സാരനിലേക്കു കൊണ്ടുപോകാനായി കപ്പല്‍ കരയ്‌ക്കടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. നദിയില്‍ വെള്ളം കുറവായതിനാല്‍ കരയിലേക്ക്‌ അടുപ്പിക്കാന്‍ കഴിഞ്ഞില്ല. ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ കപ്പലില്‍നിന്നു ബോട്ടുകളിലേക്കു മാറ്റി കരയ്‌ക്കെത്തിച്ചു. 51 ദിവസം നീളുന്ന യാത്രയുടെ മൂന്നാംദിനം ദോറിഗഞ്‌ജ്‌ മേഖലയിലാണു കപ്പല്‍ കുടുങ്ങിയത്‌.
ഉത്തര്‍പ്രദേശിലെ വരാണസിയില്‍നിന്നു അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയ്‌ക്ക്‌ 13നാണു പ്രധാനമന്ത്രി പച്ചക്കൊടി വീശിയത്‌. ഗംഗ, മേഘ്‌ന, ബ്രഹ്‌മപുത്ര നദികളിലൂടെ 3,200 കിലോമീറ്റര്‍ യാത്രയ്‌ക്കിടെ ചരിത്ര സ്‌മാരകങ്ങളും ദേശീയോദ്യാനങ്ങളും സന്ദര്‍ശിക്കും.

Leave a Reply