യൂസുഫലി തോൽപിച്ച് കാറിന്റെ ഒന്നാംനമ്പർ പ്രവീൺറാണ ലേലത്തിൽ പിടിച്ചപ്പോൾ നാട്ടുകാർ ആദ്യമൊന്ന് ഞെട്ടി

0

യൂസുഫലി തോൽപിച്ച് കാറിന്റെ ഒന്നാംനമ്പർ പ്രവീൺറാണ ലേലത്തിൽ പിടിച്ചപ്പോൾ നാട്ടുകാർ ആദ്യമൊന്ന് ഞെട്ടി. പിന്നീട് പ്രവീൺറാണയുടെ കഥയറിഞ്ഞതോടെ പിന്നീടു നാട്ടുകാർക്ക് ഞെട്ടലോട് ഞെട്ടൽമാത്രമായി. തൃശൂർ അരിമ്പൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ പുഷ്‌കരന്റെ രണ്ടുമക്കളിലെ ഒരാളാണ് പ്രവീൺറാണ. ഏക സഹോദരിയുടെ വിവാഹം കഴിഞ്ഞു.

പ്രവീൺ കണ്ടുവളർന്നതും കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെയാണ്. പിതാവ് പുഷ്‌കരൻ മക്കളെ വളർത്തിയത് വീട് നിർമ്മാണ തൊഴിലിലൂടെയാണ്. ആദ്യംജോലിക്കാരനായും പിന്നീട് നാട്ടിൻപുറത്തെ ചെറുകിട വീട് നിർമ്മാണ കോൺട്രാക്ടറായുമാണു പുഷ്‌കരൻ ജോലിചെയ്തത്. പ്രവീണും കുടുംബവും ചെറുപ്പക്കാലത്ത് സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബമായിരുന്നു. പിന്നീട് പ്രവീണിന്റെ മാറ്റം വീട്ടിലും നാട്ടിലും അത്ഭുഭം സൃഷ്ടിച്ചത്. നാട്ടിലെ എന്തുആവശ്യങ്ങൾക്കും പ്രവീണിനെ വന്നുകണ്ടാൽ എന്തെങ്കിലും സഹായം ലഭിക്കാതിരിക്കില്ല.

ഇതുകൊണ്ടുതന്നെനാട്ടുകാർക്കിപ്പോഴും പ്രവീണിനെ കുറിച്ചുള്ള പല യാഥാർഥ്യങ്ങളും പറയാൻ മടിയും ഭയവുമാണ്. നാട്ടിലെ പലരുമായി മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഇവരെല്ലാംതന്നെ ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പ് മറിച്ചുവെച്ചു നാട്ടിൽ സൽപ്പേരുണ്ടാക്കാൻ നാട്ടുകാർക്കു വാരിക്കോരിക്കൊടുത്തതോടൊപ്പം തന്നെ പലവാഗ്ദാനങ്ങളും സംസരങ്ങൾക്കിടയിൽ പ്രവീൺ മുഴക്കി. വേണ്ടിവന്നാൽ വിമാനത്തവളംവരെ നമ്മുടെ നാട്ടിൽനിർമ്മിക്കുമെന്നും താൻ വിമാനത്തിലും ഹെലികോപ്റ്ററിലും ഇവിടെ വന്നിറങ്ങുമെന്നും വീമ്പിളക്കിയിരുന്നു.

പെ.പി പ്രവീൺ എന്നാണ് പ്രവീൺ റാണയുടെ യഥാർത്ഥ പേര്. എഞ്ചിനിയറിങ് ബിരുദധാരിയായ പ്രവീണ് എംബിഎയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഇതെല്ലാം സത്യമാണോ എന്ന് നാട്ടുകാർക്ക് ഉറപ്പില്ല. കോടികൾ വിലമതിക്കുന്നതാണ് പ്രവീൺ റാണയുടെ സ്വത്തുക്കൾ. അരിമ്പൂരിൽ റിസോർട്ട്, കൊച്ചിയിൽ ഹോട്ടൽ, പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും നിക്ഷേപം ഇങ്ങനെ നീളുന്നു കോടികളുടെ ആസ്തിയുടെ കണക്ക്. ഒരു ബിഎംഡബ്ല്യു കാർ അടക്കം നാല് വാഹനങ്ങളാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.

അരിമ്പൂർ വെളുത്തൂരിലെ സാധാരണവീട്ടിൽനിന്ന് വളർന്ന കെ പി പ്രവീൺ പടിപടിയായി ഉയർന്നത് തട്ടിപ്പുകളിലൂടെ. ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത നേടാൻ പണം കൊടുത്ത് ഡോക്ടറേറ്റും നേടി. പത്തു ലക്ഷത്തോളം രൂപ മുടക്കി കസാഖിസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽനിന്നും അഞ്ചുലക്ഷം രൂപ മുടക്കി ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. കെ പി പ്രവീൺ എന്നപേര് പ്രവീൺ റാണ എന്നാക്കിയത് ബിസിനസിൽ ഇമേജ് സൃഷ്ടിക്കാനും ആളുകളെ ആകർഷിക്കാനുമാണെണ് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇന്റർനാഷണൽ ബിസിനസിൽ എംബിഎ നേടിയിട്ടുണ്ടെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. പൊലീസ് ചോദിച്ചപ്പോൾ എംബിഎ ഓൺലൈനിൽ പാസായി എന്നായി. ഇതിനിടെ സിനിമ നിർമ്മിച്ച് നായകനായി.

രാഷ്ട്രീയത്തിൽ സജീവമാകാൻ പ്രവീൺ റാണ പലതവണ ശ്രമിച്ചു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അരിമ്പൂർ പഞ്ചായത്ത് 13ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങി. നാമനിർദ്ദേശപത്രിക കൊടുത്തപ്പോൾത്തന്നെ നാട്ടിലാകെ പോസ്റ്റർ ഒട്ടിച്ചു. പോസ്റ്റിൽ തിരഞ്ഞെടുപ്പു ചട്ടപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങൾ (അച്ചടിച്ച പ്രസ്, കോപ്പികളുടെ എണ്ണം എന്നിവ) ഇല്ലാത്തതിനെതിരെ കലക്ടർക്കു പരാതി ലഭിച്ചതോടെ പത്രിക പിൻവലിച്ച് മത്സരത്തിൽനിന്നു പിന്മാറി. സിപിഎം കുടുംബത്തിൽനിന്നുള്ള പ്രവീണിനെ എൽഡിഎഫ് നേതാക്കൾ ഇടപെട്ടാണു മാറ്റിയത്. എൽഡിഎഫിനു വേറെ സ്ഥാനാർത്ഥിയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here