ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി; 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കോഴിക്കോട് മൂന്നുപേര്‍ പിടിയില്‍

0

കോഴിക്കോട്:  കോഴിക്കോട് പന്തീരാങ്കാവില്‍ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കേസിലുള്‍പ്പെട്ട ഒരു പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. രണ്ടു ദിവസം മുമ്പാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികളിലൊരാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. 

തുടര്‍ന്ന് കോഴിക്കോട്ടെ ഒരു ഫ്‌ലാറ്റിലെത്തിച്ചു. ഇവിടെ വെച്ച് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. 

Leave a Reply