തുടര്‍ച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0

തുടര്‍ച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോടാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍, ജസ്‌റ്റിസ്‌ ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചത്‌. ഓരോ സംഭവത്തിലും കുറ്റക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ രേഖപ്പെടുത്തണമെന്നു കോടതി നിര്‍ദേശിച്ചു.
കാസര്‍ഗോട്ട്‌ കഴിഞ്ഞ വര്‍ഷം ഷവര്‍മ കഴിച്ചു പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്‌ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഈ ഹര്‍ജി വീണ്ടും പരിഗണിച്ചാണു ഹൈക്കോടതി ഈയിടെയുണ്ടായ സംഭവങ്ങളിലും റിപ്പോര്‍ട്ട്‌ തേടിയത്‌.
തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍നിന്നു ചത്ത മാടുകളുടെ ഉള്‍പ്പെടെ ഇറച്ചി കേരളത്തിലേക്കു കൊണ്ടുവരുന്നെന്ന വാര്‍ത്തയെക്കുറിച്ചു ഹൈക്കോടതി കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ തേടിയിരുന്നു.

Leave a Reply