മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന് നാട്ടുകാരുടെ പരാതിയിൽ വനം വകുപ്പ് തെരച്ചിൽ തുടങ്ങി

0

മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന് നാട്ടുകാരുടെ പരാതിയിൽ വനം വകുപ്പ് തെരച്ചിൽ തുടങ്ങി. രണ്ട് പുലി കുഞ്ഞുങ്ങളെയാണ് പ്രദേശത്ത് കണ്ടത്. വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. കെ.എസ്.ഇ.ബിയുടെ കോർട്ടേഴ്സിന് സമീപം റോഡിനോട് ചേർന്നാണ് പുലിയെ കണ്ടത്. വനം വകുപ്പ് തെരച്ചിൽ തുടങ്ങി.

വനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തത്തേങ്ങലം. സ്ഥലത്ത് നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പുലി നേരത്തെ വളർത്തു മൃഗങ്ങളെയും കോഴിഫാമിൽ കയറി കോഴികളെയും കൊന്നിരുന്നു. പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സാഹചര്യത്തിൽ ആർ.ആർ.ടി സംഘം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്.

രണ്ട് കുഞ്ഞുങ്ങൾ കൂടി ഉള്ളതിനാൽ പുലി കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഏതാണ്ട് രാത്രി 9.30 ന് ശേഷമാണ് വഴിയാത്രക്കാർ പുലിയെ കണ്ടത്. നേരത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയാണോ ഇത് എന്നതിൽ വ്യക്തതയില്ല

അതേസമയം, പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ദിവസങ്ങളോളം ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്നാണ് വിലയിരുത്തൽ.

കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂർ ജില്ലയോട് ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി മുതൽ പടിഞ്ഞാറത്തറയിലെ കുപ്പാടിത്തറവരെയും ഈ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഓദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്.

Leave a Reply