അനസ്‌തേഷ്യ കുത്തിവച്ച് വനിത ഡോക്ടർ സ്വയം ജീവനൊടുക്കി

0

അനസ്‌തേഷ്യ കുത്തിവച്ച് വനിത ഡോക്ടർ സ്വയം ജീവനൊടുക്കി. സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടറായ അക്‌നാശ മഹേശ്വരി (24) ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലാണ് സംഭവം.

ബുധാനാഴ്ച വൈകീട്ട് ഹോസ്റ്റൽമുറിയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഒഴിഞ്ഞ സിറിഞ്ചുകളും കാലിയായ മരുന്നുകുപ്പികളും പൊലീസ് കണ്ടെടുത്തു. 2.5 മില്ലിലിറ്റർ വീതമുള്ള 4 ഡോസ് മരുന്ന് കുത്തിവച്ചാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് ആർക്കും ഉത്തരവാദിത്വമില്ലെന്നും മാതാപിതാക്കളോടും ക്ഷമ ചോദിക്കുന്നതായും കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here