ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ പിതാവ് പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞു

0

നെടുങ്കണ്ടം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ പിതാവ് പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കേസിലെ ഒന്നും രണ്ടും പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ആണ് ഒന്നാം പ്രതിയായ പിതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ടത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

2022ൽ നടന്ന പീഡനക്കേസിൽ തിങ്കളാഴ്ച രാവിലെയാണ് പ്രതികളെ കസ്റ്റഡയിലെടുത്ത്. തുടർന്ന് അറസ്റ്റു രേഖപ്പെടുത്തി. കോടതി സമയം കഴിഞ്ഞതിനാൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം. കൈവിലങ്ങ് അഴിച്ച് രണ്ടാം പ്രതിയെ മജിസ്‌ട്രേറ്റിന്റെ അടുക്കൽ എത്തിക്കാനുള്ള നടപടിക്രമം തുടങ്ങുമ്പോഴാണ് ഒന്നാം പ്രതി ഓടിയത്. നെടുങ്കണ്ടം സിവിൽ സ്റ്റേഷന് പിൻവശത്തേക്കുള്ള കാട്ടിലേക്കാണ് പ്രതി പോയത്.

പ്രതിക്കായി നെടുങ്കണ്ടം പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. 2022ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഉറങ്ങി കിടക്കുമ്പോൾ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണു കേസ്. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.

Leave a Reply