വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം

0

വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകൾ സാന്ദ്രയെ (20) ആണ് വീട്ടിൽ അടച്ചിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാന്ദ്ര മുറിയുടെ വാതിൽ തുറക്കാത്തതിനാൽ അമ്മ പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.മുറിക്കുള്ളിൽ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല.

പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചത്. പെൺകുട്ടി ഇപ്പോൾ പഠനത്തിന് പോകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here