ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; ബന്ധുക്കളിൽ നിന്ന് ആവശ്യപ്പെട്ടത് പതിനായിരം രൂപ; ഡ്യൂക്ക് പ്രവീൺ പിടിയിൽ

0

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. പൊറത്തിശേരി സ്വദേശി മുതിരപറമ്പിൽ ഡ്യൂക്ക് പ്രവീൺ എന്ന പ്രവീൺ (23) ആണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. കാട്ടൂർ എസ്.എച്ച്.ഒ. മഹേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് ചെമ്മണ്ടയിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളിൽനിന്ന് മോചനദ്രവ്യമായി പതിനായിരം രൂപ വാങ്ങിയത്. സംഭവത്തിൽ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇരിങ്ങാലക്കുട എക്സെസ് ഓഫീസ് ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് പ്രവീൺ.

എസ്.ഐ.മാരായ അരിസ്റ്റോട്ടിൽ, മണികണ്ഠൻ, സീനിയർ സി.പി.ഒ. പ്രസാദ്, സി.പി.ഒ.മാരായ ശ്യാം അഭിലാഷ്, ശബരി, ഷിബു രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply