എട്ടു വയസ്സുകാരിയുടെ ശരീരമെങ്കിലും പ്രായം 23; റിയാലിറ്റി ഷോയിൽ പ്രണയം വെളിപ്പെടുത്തി ഷൗന

0

ലണ്ടൻ: അനിതര സാധാരണമായ ഒരു ആശയക്കുഴപ്പത്തിലാണ് ഷൗന റിയ ലീസിക് എന്ന 23 കാരിയുടെ മാതാപിതാക്കൾ. തനിക്ക് ഇഷ്ടപ്പെട്ട, തന്റെ കാമുകനെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയതോടെയായിരുന്നു ഈ ആശയക്കുഴപ്പം. അതിനു കാരണം മറ്റൊന്നുമാല്ല, 23 വയസ്സ് ആയെങ്കിലും ഷൗനയുടെ ശരീരം ഒരു കൊച്ചു പെൺകുട്ടിയുടേതാണ്, 3 അടി 10 ഇഞ്ച് ഉയരം മാത്രം.. ശരീര ഭാരമാണെങ്കിൽ വെറും 50 പൗണ്ട്.

കുട്ടിക്കാലത്ത് മസ്തിഷ്‌ക്കത്തിൽ കാൻസർ ബാധിച്ച് ഷൗനാ അതിന്റെ ചികിത്സക്ക് വിധേയയായിരുന്നു. അ ചികിത്സയുടെ പാർശ്വഫലമായി അവരുടെ വളർച്ച മുരടിക്കുകയായിരുന്നു. പ്രായപൂർത്തി ആയെങ്കിലും, കാഴ്‌ച്ചക്ക് ഇപ്പോഴും ഒരു കുട്ടിയായ ഇവളെ പ്രണയിച്ചാൽ കാമുകനെതിരെ ബാലപീഡന കുറ്റം ചുമത്തുമോ എന്നാണ് ഷൗനയുടെ മാതാപിതാക്കളുടെ ആശങ്ക.

ഒരു റിയാലിറ്റി ഷോ താരം കൂടിയായ് ഷൗന അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലാണ് അവർ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരു സഞ്ചാരിയായ വെയിൽസ് സ്വദേശി ഡാൻ സ്വിഗർട്ട് ആണ് സൗഷയുടെ കാമുകൻ. ഷൗനയുടെ ഷോയുടെ ആദ്യ സീസൺ കണ്ടതിനു ശേഷം ഷൗനയെ അന്വേഷിച്ചെത്തി ഇയാൾ പുഷ്പോപഹാരം നൽകുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു 26 കാരനായ ഡാനുമായി ആദ്യം പരിചയപ്പെട്ടതെന്ന് അവർ പറയുന്നു. പിന്നീട് തന്റെ വീട്ടിലെത്തി പുഷ്പോഹാരം സമർപ്പിച്ചു. ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണ് ഡാൻ, താനും യാത്രകൾ ഒരുപാട് ഇഷ്ടപ്പെടെന്നു എന്നും ഷൗന പറഞ്ഞു. തങ്ങൾക്കിടയിൽ ഒരുപാട് കാര്യങ്ങൾക്ക് സമാനതകൾ ഉണ്ട് അതുകൊണ്ടു തന്നെ ഡാനിനെ താൻ സ്നേഹിക്കുന്നു എന്നും അവർ പറഞ്ഞു.

ഷൗനയുടെ വീട്ടുകാർക്കും ഡാനിനെ കുറിച്ച് നല്ല അഭിപ്രായമാണ്. എന്നാൽ ഷൗനയുടെ വലിപ്പമാണ് അവരെ അശയക്കുഴപ്പത്തിലാക്കുന്നത്. കാഴ്‌ച്ച്ക്ക് ഒരു മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മാത്രമാണ് ഇന്നും ഷൗന.

Leave a Reply