സെൻട്രൽ ജംക്‌ഷനിൽ എൻജിൻ നിർത്താതെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറി

0

സെൻട്രൽ ജംക്‌ഷനിൽ എൻജിൻ നിർത്താതെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറി. കുരിക്കൾ നഗറിൽ ഇന്നലെ നാലരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരുക്കില്ല. മുരിക്കോലിൽ അമീനിന്റെ ഉടമസ്ഥതയിലുള്ള ജൂനിയേഴ്സ് ഫാഷൻ സ്റ്റോറിലേക്കാണു വാഹനം ഇടിച്ചു കയറിയത്.

തോട്ടുപറമ്പിൽ ഷിബുവിന്റേതാണ് അപകടത്തിൽപെട്ട ഓട്ടോറിക്ഷ.

കടയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന ഷിബുവിന്റെ സുഹൃത്തുമായ യുവാവിന്റെ കൈ തട്ടി ഗിയർ വീണതോടെ വാഹനം മുന്നോട്ട് കുതിക്കുകയായിരുന്നു.

കടയുടെ മുൻവശത്തെ ഗ്ലാസ് തകർന്ന് വാഹനം പകുതിയലധികം കടയ്ക്കുള്ളിലേക്കു കയറി. സ്ഥാപനത്തിൽ തിരക്ക് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

Leave a Reply