പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ 74 ാം റിപ്പബ്ലിക് ദിനാഘോഷം, രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി

0

ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രവും, സൈനിക കരുത്തും വിളിച്ചോതിക്കൊണ്ട് രാജ്യം ഇന്ന് 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. തലസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. ചടങ്ങില്‍ രാഷ്ട്രപതി ദൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്രസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നോറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ മുഖ്യാതിഥി ആയിട്ട് എത്തിയിരിക്കുന്നത് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി യാണ്.

പരേഡ് നടക്കുന്ന പ്രധാനപാതയെ കര്‍ത്തവ്യപഥ് എന്നാണ് ഇത്തവണ നാമകരണം ചെയ്തിരിക്കുന്നയ്. കര, വ്യോമ, നാവിക സേനകളും, അര്‍ധസേന വിഭാഗങ്ങളും, എന്‍സിസി, എന്‍എസ്എസ് വിഭാഗങ്ങളും പരേഡില്‍ അണിനിരക്കുന്നുണ്ട്. കര്‍ത്തവ്യപഥിന്റെയും, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, റിക്ഷാ തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഇതില്‍ അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും അടക്കം 17 ഫ്‌ളോട്ടുകളും, വിവിധ മന്ത്രാലയങ്ങളുടേയും, വകുപ്പുകളുടേയും 6 ഫ്‌ളോട്ടുകളുമാണ് പരേഡില്‍ അണിനിരക്കുന്നത്. കൂടാതെ 479 തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ന്യത്ത സംഗീത വിരുന്നും പരേഡിന്റെ ഭാഗമാകും. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ക്കാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

പരേഡിന്റെ മറ്റൊരു ആകര്‍ഷണമായിട്ട് എത്തുന്നത് മൂന്ന് സേനകളുടെയും വിമാനങ്ങള്‍ അണിനിരക്കുന്ന ഫ്‌ളൈപാസ്റ്റാണ്. ഇത്തവണ ഒന്‍പത് വിമാനങ്ങളാണ് ഫ്‌ളൈ്പാസ്റ്റിന്റെ ഭാഗമാവുക.

കനത്ത സുരക്ഷയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് വിന്യസിക്കപ്പെട്ടിരിട്ടുന്നത്. 150 ലേറേ സിസിടിവി ക്യാമറകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply