വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; രജിസ്റ്റർ ചെയ്തത് പതിനേഴ് പരാതികൾ

0

കണ്ണൂര്‍: കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ അധ്യാപകനാണ്. അഞ്ച് വിദ്യാര്‍ഥികളാണ് പരാതികള്‍ എഴുതി നല്‍കിയത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പരാതികള്‍ നല്‍കും. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

ബി.ആർ.സിയുടെ കീഴിലുള്ള ഐ.ഇ.ഡി അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ ഇത്തവണ പീഡന വിവരം തുറന്നുപറയുന്നത്. ഈ വിവരം ചൈൽഡ് ലൈന് കൈമാറുകയും ഇവര്‍ മുഖേന പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.

നിലവിൽ അഞ്ച് കേസുകളാണ് തളിപ്പറമ്പ് പൊലീസ് എടുത്തിരിക്കുന്നത്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 17 ഓളം പരാതികൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മറ്റ് വിദ്യാർത്ഥികളുടെ പരാതികൾ കേട്ട് കൂടുതൽ കേസ് എടുക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ അദ്ദേഹം പ്രവർത്തിച്ച സ്കൂളിലും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിന്നുന്നു. നിലവിൽ അധ്യാപകനെതിരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply