രാജസ്ഥാനിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ സാഹചര്യത്തിൽ ഇരട്ട സഹോദരങ്ങൾ മരിച്ച സംഭവത്തിൽ നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും

0

രാജസ്ഥാനിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ സാഹചര്യത്തിൽ ഇരട്ട സഹോദരങ്ങൾ മരിച്ച സംഭവത്തിൽ നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും. 900 കിലോമീറ്റർ അകലെയുള്ള രണ്ടിടങ്ങളിലായി താമസിച്ചിരുന്ന ഇരട്ട സഹോദരങ്ങളാണ് മണിക്കൂറുകളുടെ ഇടവേളയിൽ സമാനമായ സാഹചര്യങ്ങളിൽ മരണപ്പെട്ടത്. സുമർ സിങ്, സോഹൻ സിങ് എന്നിവരാണ് മരിച്ചത്.

ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുകയായിരുന്നു സുമർ സിങ്. അതേസമയം ജയ്പുരിൽ സെക്കൻഡ് ഗ്രേഡ് ടീച്ചർ റിക്രൂട്ട് മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹൻ.

ഇതിൽ സുമർ ബുധനാഴ്ച രാത്രി സൂറത്തിലെ വീടിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. സഹോദരന്റെ മരണ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ സോഹൻ സോഹൻ വ്യാഴാഴ്ച പുലർച്ചെ വാട്ടർ ടാങ്കിൽ വീണു മരിച്ചു.

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയാണ് സുമർ സിങ് ടെറസിൽ നിന്ന് വീണുമരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ സുമൻ സിങിന്റെ മരണം ആത്മഹത്യയാണോ എന്ന് സംശമുള്ളതായി പൊലീസ് പറഞ്ഞു.

Leave a Reply