പിടി-7 ഉള്‍ക്കാട്ടിലേക്ക് കടന്നു; ഇന്നത്തെ ദൗത്യം വിജയിച്ചില്ല; ദൗത്യം നാളെയും തുടരും

0

പാലക്കാട്: ധോണിയില്‍ ഭീതി വിതച്ചിരുന്ന കാട്ടാന പിടി-7നെ ഇന്ന് പിടികൂടാനായില്ല. ദൗത്യസംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആന ഉള്‍വനത്തിലേക്ക് കടന്നു. ആനയെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരുമെന്ന് എസിഎഫ് അറിയിച്ചു.

പിടി-7ന്റെ സ്വഭാവമനുസരിച്ച് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ വീണ്ടും നാട്ടിലിറങ്ങുമെന്ന സൂചനയും ദൗത്യസംഘം നല്‍കുന്നുണ്ട്. നാളെയും ദൗത്യം തുടരുമെന്ന് എസിഎഫ് അറിയിച്ചു.

പിടി-7നെ പിടികൂടാന്‍ ഇന്നാണ് ദൗത്യം തുടങ്ങിയത്. മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. എന്നാല്‍ ആളുകളെ കണ്ടതോടെ ആന കാടിനുള്ളിലേക്ക് കയറി. മയക്കുവെടി വയ്ക്കാന്‍ പറ്റിയ സാഹചര്യത്തില്‍ ആനയെ കിട്ടാതെ വന്നതോടെ ദൗത്യസംഘം തിരിച്ചുപോന്നു. കുങ്കി ആനകളെയും ക്യാംപില്‍ തിരികെയെത്തിച്ചു.

ട്രക്കിംഗ് ടീം പിടി 7നെ നിരീഷിക്കുമെന്നുംഎസിഎഫ് അറിയിച്ചു.

Leave a Reply