പുതുവർഷം ജനങ്ങൾക്ക് സന്തോഷവും വിജയങ്ങളും നിറഞ്ഞതാകട്ടെയെന്ന് ജനങ്ങൾക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: പുതുവർഷം ജനങ്ങൾക്ക് സന്തോഷവും വിജയങ്ങളും നിറഞ്ഞതാകട്ടെയെന്ന് ജനങ്ങൾക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.

പുതുവർഷം എല്ലാവർക്കും മികച്ച വർഷമാകട്ടെ. ഒരുപാട് വിജയങ്ങളും, സന്തോഷങ്ങളും, പ്രതീക്ഷകളും നിറഞ്ഞതാകട്ടെ എല്ലാവർക്കും ആയുരാരോഗ്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

രാഷ്ട്രപതി ദ്രൗപദീ മുർമുവും ജനങ്ങൾക്ക് പതുവത്സരാശംസകൾ അറിയിച്ചിട്ടുണ്ട്. 2023 നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുമായി നിലകൊള്ളുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാമെന്നായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ്.

Leave a Reply