ബെനഡിക്‌ട് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്‌

0


വത്തിക്കാന്‍ സിറ്റി: ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ രണ്ടിനു സംസ്‌കാര ശുശ്രൂഷ തുടങ്ങും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സംസ്‌കരിച്ച കബറിലാകും ബനഡിക്‌ട്‌ മാര്‍പാപ്പയെ സംസ്‌കരിക്കുക. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭൗതികാവശിഷ്‌ടം 2011 ല്‍ ചാപ്പലിലേക്കു മാറ്റിയിരുന്നു. 40 ലക്ഷം പേരാണു ജോണ്‍ പോള്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്‌.
എന്നാല്‍, ബെനഡിക്‌ട്‌ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ ലളിതമായിരിക്കും. അദ്ദേഹം സ്‌ഥാനത്യാഗം ചെയ്‌ത മാര്‍പാപ്പയാണെന്ന കാര്യംകൂടി പരിഗണിച്ചാണിത്‌. എങ്കിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here