ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ 1927 -2022 , തിരുസന്നിധിയില്‍ ; പൊതുദര്‍ശനം നാളെ മുതല്‍ , സംസ്‌കാരം വ്യാഴാഴ്‌ച

0


വത്തിക്കാന്‍ സിറ്റി: ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ(95) കാലംചെയ്‌തു. വത്തിക്കാനിലെ മേറ്റര്‍ എക്ലേസിയാ ആശ്രമത്തില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 9.34നായിരുന്നു അന്ത്യം. 2013-ല്‍ സ്‌ഥാനമൊഴിഞ്ഞ ബെനഡിക്‌ട്‌ മാര്‍പാപ്പ പോപ്പ്‌ എമെരിറ്റസ്‌ എന്ന പദവിയില്‍ വിശ്രമജീവിതത്തിലായിരുന്നു. വളരെക്കാലമായി ആരോഗ്യം ക്ഷയിച്ചുവന്ന മാര്‍പാപ്പയുടെ നില വഷളായതായി ബുധനാഴ്‌ച വത്തിക്കാന്‍ വെളിപ്പെടുത്തിയിരുന്നു. സംസ്‌കാരം അഞ്ചിനു രാവിലെ 9.30ന്‌ നടക്കും. ഫ്രാന്‍സിസ്‌ മാര്‍പാപ്പ അന്ത്യകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നാളെ രാവിലെമുതല്‍ ഭൗതികദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കും.

Leave a Reply