ജമ്മു കശ്മീരിൽ പര്യാടനം നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിൽ പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പങ്കു ചേർന്നു

0

ജമ്മു കശ്മീരിൽ പര്യാടനം നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിൽ പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പങ്കു ചേർന്നു. ശനിയാഴ്ച അവാന്തിപ്പോരയിലാണ് മെഹബൂബ രാഹുലിനൊപ്പം ചേർന്ന് നടന്നത്.

കഴിഞ്ഞ ദിവസം മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും ഭാരത് ജോഡോയിൽ പങ്കാളിയായിരുന്നു. 2019ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്മാർക്ക് ആദരമർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി ശനിയാഴ്ച പുഷ്പാർച്ചന നടത്തി.

ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്തെത്തിയാണ് രാഹുൽ സൈനികർക്ക് ആദരമർപ്പിച്ചത്. സുരക്ഷാ വീഴ്ചയുടെ പേരിൽ ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ച ജമ്മു കശ്മീരിലെ അവാന്തിപ്പോരയിൽ നിന്നാണ് പുനരാരംഭിച്ചത്.

ശ്രീനഗറിലെ പാന്ത ചൗക്കിലേക്ക് പോകുന്നതിന് മുമ്പ് യാത്ര പാംപോറിലെ ബിർള ഓപ്പൺ മൈൻഡ്സ് ഇന്റർനാഷണൽ സ്‌കൂളിന് സമീപം ഇന്നത്തെ പര്യാടനം അവസാനിപ്പിക്കും. അവാന്തിപ്പോരയിൽ യാത്രയിൽ പ്രിയങ്ക ഗാന്ധിയും പങ്കുചേർന്നു.

Leave a Reply