നിശ്ചയിച്ച സമയത്തിനും മണിക്കൂറുകൾക്ക് മുൻപ് വിമാനം പറന്നുയർന്നതോടെ യാത്ര മുടങ്ങിയെന്ന പരാതിയുമായി യാത്രക്കാർ രംഗത്ത്.

0

നിശ്ചയിച്ച സമയത്തിനും മണിക്കൂറുകൾക്ക് മുൻപ് വിമാനം പറന്നുയർന്നതോടെ യാത്ര മുടങ്ങിയെന്ന പരാതിയുമായി യാത്രക്കാർ രംഗത്ത്. അമൃത്സറിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട് എയർലൈൻസ് വിമാനം 35 യാത്രികരെ കയറ്റാതെ യാത്ര തിരിച്ചതോടെയാണ് അധികൃതർക്ക് പരാതി നൽകിയത്. ബുധനാഴ്ചയാണ് സംഭവം.

സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂട്ട് എയർലൈൻസ് അധികൃതരിൽനിന്നും അമൃത്സർ വിമാനത്താവളത്തിലെ അധികാരികളിൽ നിന്നും ഡി.ജി.സി.എ. വിശദാംശങ്ങൾ തേടി.

രാത്രി 7.55-ന് പുറപ്പടേണ്ടിരുന്ന സിംഗപ്പൂർ സ്‌കൂട്ട് എയർലൈൻസ് വിമാനമാണ് സമയം പുനഃക്രമീകരിച്ച് ഉച്ചയ്ക്ക് മൂന്നു മണിക്ക് പറന്നുയർന്നത്. യാത്ര നഷ്ടമായവരാണ് അധികൃതർക്ക് പരാതി നൽകിയത്.

വിമാനത്തിന്റെ സമയമാറ്റം യാത്രക്കാരെ അറിയിച്ചിരുന്നുവെന്നാണ് എയർലൈൻസ് അധികൃതർ വ്യക്തമാക്കുന്നത്. തങ്ങൾ ഇ-മെയിൽ വഴി സന്ദേശം കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 30 പേർക്ക് ടിക്കറ്റെടുത്ത ട്രാവൽ ഏജന്റ് വിവരം കൈമാറാത്തതാണ് വിമാനയാത്ര നഷ്ടപ്പെടാൻ കാരണം.

അമൃത്സർ വിമാനത്താവളത്തിൽ 30-ലധികം യാത്രക്കാരെ ഉപേക്ഷിച്ച് സിംഗപ്പൂരിലേക്കുള്ള വിമാനം ഷെഡ്യൂളിന് മണിക്കൂറുകൾക്ക് മുമ്പ് പുറപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കുന്നതായി ഡിജിസിഎ അറിയിച്ചു. വിമാനസമയത്തിലെ മാറ്റത്തെക്കുറിച്ച് യാത്രക്കാരെ ഇമെയിൽ വഴി അറിയിച്ചതായി എയർലൈൻ അറിയിച്ചു.

സമാനമായ സംഭവം ബെംഗളൂരു വിമാനത്താവളത്തിലും റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി-ബെംഗളൂരു ഗോ ഫസ്റ്റ് വിമാനമാണ് 55-ഓളം യാത്രക്കാരെ കയറ്റാതെ പറന്നുയർന്നത്. ഇവർ ഷട്ടിൽ ബസിൽ വിമാനത്തിലേക്ക് പോകുന്നതിനിടയിലാണ് വിമാനം പറന്നുയർന്നത്. തുടർന്ന് ഇവർക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കുള്ള സൗകര്യം ഒരുക്കി. സംഭവത്തിൽ ഗോ ഫസ്റ്റ് എയർലൈൻസിന് ഡി.ജി.സി.എ. കാരണം കാണിക്കൽ നോട്ടീസ് നൽകി.

Leave a Reply