പാലാ നഗരസഭ: സിപിഎം തീരുമാനത്തില്‍ ഇടപെടില്ലെന്ന് ജോസ് കെ.മാണി; പോരാട്ടം നവമാധ്യമങ്ങളിലും

0


കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി എല്‍ഡിഎഫിലുണ്ടായ തര്‍ക്കം പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം). സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനാക്കാനാവില്ല എന്ന കടുത്ത നിലപാടില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോക്കം പോകുകയാണ്.
ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. എന്നാല്‍ ബിനുവിനോടുള്ള എതിര്‍പ്പ് നവമാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

2021ല്‍ പാലാ നഗരസഭയില്‍ വെച്ച് നടന്ന കൗണ്‍സില്‍ യോഗത്തിനിടെ കേരള കോണ്‍ഗ്രസ് കൗണ്‍സിലറെ ബിനു പുളിക്കകണ്ടം മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങിലൂടെ പ്രചരിപ്പിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ബിനു ഒരു കൗണ്‍സിലറെ മര്‍ദ്ദിക്കുന്നത് ഒപ്പം മറ്റ് കൗണ്‍സിലര്‍മാര്‍ ബിനുവിനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

നിലവില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക പുരുഷ പ്രതിനിധിയായ ബിനു പുളിക്കണ്ടത്തെ ചെയര്‍മാനാക്കണമെന്നായിരുന്നു സിപിഎമ്മിന്റെ തീരുമാനം എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സിപിഎമ്മില്‍ ആശയക്കുഴപ്പമുണ്ടായത്.

അതേസമയം പാലാ നഗരസഭയുടെ അധ്യക്ഷന്‍ ആരെന്ന കാര്യം തീരുമാനിക്കുന്നതിനായ് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും.

ചെയര്‍മാന്‍ ആരാകണമെന്ന സിപിഐഎം തീരുമാനത്തില്‍ ഇടപെടില്ലെന്ന് കേരളാ കോണ്‍?ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ബിനു പുളിക്കക്കണ്ടത്തെ തീരുമാനിച്ചാല്‍ പിന്തുണയ്ക്കും. മുന്നണി ധാരണകള്‍ പൂര്‍ണമായി പാലിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here