ശാന്തത കൈവിട്ട് പടയപ്പ ?

0

മൂന്നാർ ∙ മൂന്നാറുകാരുടെ സ്വന്തം ആനയാണ് പടയപ്പ എന്ന ഒറ്റയാൻ. 45നും 50 നും ഇടയിൽ പ്രായമുള്ള പടയപ്പ മൂന്നാർ മേഖലയിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ്. തമിഴ് ചിത്രമായ പടയപ്പയിലെ രജനീകാന്തിന്റെ സ്‌റ്റൈലിനു സമാനമായ നടപ്പാണെന്നു കണ്ടെത്തിയാണു കൊമ്പന് ആളുകൾ പടയപ്പ എന്നു പേരു നൽകിയത്.

വാഗുവര, മൂന്നാർ, ദേവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളാണ് പടയപ്പയുടെ വിഹാരകേന്ദ്രം. പഴവർഗങ്ങളും പച്ചക്കറികളുമാണ് ഇഷ്ട വിഭവങ്ങൾ. പഴങ്ങളും പച്ചക്കറികളും തിന്നുന്നതിനായി ഏതു കടയും തകർക്കുന്നതാണ് ശീലം. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഒട്ടേറെ വഴിയോര കടകൾ ഉൾപ്പെടെ തകർത്ത് പഴങ്ങളും പച്ചക്കറികളും തിന്നുന്നതു പതിവാണ്.

മൂന്നാർ ടൗണിൽ ജിഎച്ച് റോഡിലെ പാപ്പു കുഞ്ഞിന്റെ കട ഏഴു തവണയും മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപമുള്ള ജോൺസൺ ജേക്കബിന്റെ വഴിയോര കട 12 തവണയും പടയപ്പ തകർത്തു. ഇത്തരത്തിൽ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിൽ ഒട്ടേറെയാളുകളുടെ കടകളും തോട്ടം മേഖലയിലെ തൊഴിലാളികളുടെ ഏക്കറുകണക്കിന് കൃഷിയിടത്തിലെ പച്ചക്കറികളും പടയപ്പ തിന്നു നശിപ്പിച്ചിട്ടുണ്ട്.

ശാന്തത കൈവിട്ട് പടയപ്പ ?

പൊതുവേ ശാന്തസ്വഭാവക്കാരനായ പടയപ്പ നാളിതു വരെ ജനങ്ങളെ ആക്രമിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ നാലഞ്ചു മാസമായി പടയപ്പ അക്രമ സ്വഭാവം കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുട്ടിയാർവാലി മേഖലയിൽ മൂന്നു വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ബൈക്ക് യാത്രികർ ഉൾപ്പെടെയുള്ളവർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.

പൊതുവേ ശാന്തസ്വഭാവക്കാരനായ പടയപ്പ ആക്രമണകാരിയായതിനു പിന്നിൽ പ്രായാധിക്യം കൊണ്ടുള്ള അവശതകളാകാമെന്നാണ് ആനപ്രേമികൾ പറയുന്നത്. മൂന്നാറിന്റെ വിനോദ സഞ്ചാര വളർച്ചയിൽ പടയപ്പയുടെ പങ്ക് വളരെ വലുതാണ്. പടയപ്പയെ കാണാനായി രാത്രിയും പകലും വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ എത്തുന്നതു

പിടിച്ചുകെട്ടണം അരികൊമ്പനെ

ശങ്കരപാണ്ഡ്യമെട്ടിന് സമീപം കഴിഞ്ഞ ദിവസവും രാത്രി ഒരു വീട് തകർത്ത അരികൊമ്പനാണ് ജില്ലയിലെ ഏറ്റവും പ്രശ്നക്കാരനായ ഒറ്റയാനെന്ന് വനംവകുപ്പ് വാച്ചർമാർ പറയുന്നു. രണ്ട് പതിറ്റാണ്ടിനിടെ നാൽപതോളം മനുഷ്യരെയാണ് ദേവികുളം റേഞ്ചിനു കീഴിൽ‍ കാട്ടാനകൾ കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ ഇത്രയധികം ആളുകൾ വന്യ ജീവിയാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു സ്ഥലമില്ല. കഴിഞ്ഞ വർഷവും പൂപ്പാറ തലക്കുളത്തിന് സമീപം 2 പേരെ‍ കാട്ടാന ക്രൂരമായി കൊലപ്പെടുത്തി.

ഇതിൽ പത്തോളം പേരെ കൊന്നത് അരികൊമ്പനാണെന്ന് വർഷങ്ങളായി വനംവകുപ്പ് ചിന്നക്കനാൽ സെക്‌ഷനിൽ ജോലി ചെയ്യുന്ന വാച്ചർമാർ പറയുന്നു. അരികൊമ്പനെ പിടികൂടാൻ വനംവകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല. 2018 ൽ തമിഴ്നാട്ടിലെ പ്രശസ്ത കുങ്കിയാനകളായ കലീം, വെങ്കിടേഷ് എന്നിവരെ ആനയിറങ്കലിൽ എത്തിച്ച് ആനയെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here