ശൈത്യകാലത്തിന് ശേഷം ചാർധാം ക്ഷേത്രങ്ങൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു

0

ശൈത്യകാലത്തിന് ശേഷം ചാർധാം ക്ഷേത്രങ്ങൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു.കേദാർനാഥ് ഏപ്രിൽ 26നും ഗംഗോത്രി യമുനോത്രി ക്ഷേത്രങ്ങൾ 22നും ഭക്തർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ബദരീനാഥ് ഏപ്രിൽ 17നും തുറക്കും.

ചാർ ധാം യാത്രക്കായുള്ള ഒരുക്കങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ ആരംഭിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ഈ വർഷം സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ഭക്തരുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും പുഷ്‌കർ സിങ് ധാമി അറിയിച്ചു.

Leave a Reply