കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

0

തിരുവനന്തപുരം: കേരളാ പോലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് ശേഷം ഹാക്കര്‍മാര്‍ മൂന്ന് വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

നിരവധി ആളുകള്‍ ഫോളോചെയ്യുന്ന പോലീസിന്റെ യൂട്യൂബ് ചാനല്‍ ആരാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാനല്‍ തിരിച്ചു പിടിക്കാനുളള ശ്രമം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply