ഏകദിന റാങ്കിങ്‌; മുഹമ്മദ്‌ സിറാജ്‌ ഒന്നാമന്‍

0


ദുബായ്‌: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളിങ്‌ കുന്തമുനയായ മുഹമ്മദ്‌ സിറാജ്‌ ഏകദിന ബൗളര്‍മാരുടെ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്‌. ഇതാദ്യമായാണ്‌ സിറാജ്‌ ഈ നേട്ടം സ്വന്തമാക്കുന്നത്‌.
ഓസ്‌ട്രേലിയയുടെ ജോഷ്‌ ഹേസല്‍വുഡ്‌, ന്യൂസിലന്‍ഡിന്റെ ട്രെന്റ്‌ ബോള്‍ട്ട്‌ തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണു സിറാജിന്റെ കുതിപ്പ്‌. 729 റേറ്റിങ്‌ പോയിന്റാണ്‌ സിറാജിന്റെ സമ്പാദ്യം. രണ്ടാം സ്‌ഥാനത്തുള്ള ഹേസല്‍വുഡിന്‌ 727 പോയിന്റുണ്ട്‌. 708 പോയിന്റുമായാണ്‌ ബോള്‍ട്ട്‌ മൂന്നാമതെത്തിയത്‌.
മിച്ചല്‍ സ്‌റ്റാര്‍ക്ക്‌ (ഓസ്‌ട്രേലിയ), റാഷിദ്‌ ഖാന്‍ (അഫ്‌ഗാനിസ്‌ഥാന്‍), ആദം സാംപ(ഓസ്‌ട്രേലിയ), ഷാക്കിബ്‌ അല്‍ ഹസന്‍(ബംഗ്ലാദേശ്‌), ഷഹീന്‍ ഷാ അഫ്രീദി (പാകിസ്‌താന്‍), മുസ്‌താഫിസുര്‍ റഹ്‌മാന്‍ (ബംഗ്ലാദേശ്‌), മുജീബുര്‍ റഹ്‌മാന്‍(അഫ്‌ഗാനിസ്‌ഥാന്‍) എന്നിവരാണ്‌ നാലുമുതല്‍ 10 വരെ സ്‌ഥാനങ്ങളില്‍.
അടുത്തിടെ ശ്രീലങ്ക, ന്യൂസിലന്‍ഡ്‌ ടീമുകള്‍ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ്‌ സിറാജിന്റെ കുതിപ്പിനു പിന്നില്‍. ലങ്കയ്‌ക്കെതിരേ ഒമ്പതു വിക്കറ്റ്‌ വീഴ്‌ത്തിയ സിറാജ്‌ ന്യൂസിലന്‍ഡിനെതിരേ കളിച്ച രണ്ടു മത്സരങ്ങളില്‍ അഞ്ചുവിക്കറ്റിന്‌ ഉടമയായി

Leave a Reply