ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം; ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി; സിപിഎമ്മിൽ വീണ്ടും ലൈംഗികാരോപണ വിവാദം

0

ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും ലൈംഗികാരോപണ വിവാദം. ആലപ്പുഴയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാർട്ടി നടപടി. സംഭവത്തിൽ പാർട്ടി തന്നെയാണ് നടപടിയെടുത്തത്. പോലീസിൽ പരാതി നൽകിയിട്ടില്ല.

രണ്ടാഴ്ച മുമ്പ് ലോക്കൽ കമ്മിറ്റി അംഗം നൽകിയ പരാതിപ്രകാരം കൊമ്മാടി ലോക്കൽ കമ്മിറ്റിയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

Leave a Reply