ലോക്കല്‍ കമ്മിറ്റി നേതാവിന്റെ ഭാര്യയ്ക്കു നേരെ നഗ്നതാപ്രദര്‍ശനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

0

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതാവിന്റെ ഭാര്യയ്ക്കു നേരെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. ഇതേത്തുടര്‍ന്ന് ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് സിപിഎം കൊമ്മാടി ലോക്കൽ കമ്മിറ്റി നടപടിയെടുത്തത്. 

ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. രണ്ടാഴ്ച മുമ്പാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ലോക്കൽ കമ്മിറ്റി അം​ഗം പാർട്ടിക്ക് പരാതി നൽകിയത്. 

ഇരുവരും കുടംബക്കാരാണെന്നും, കുടുംബപരമായ പ്രശ്നങ്ങളാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. പാർട്ടി അം​ഗങ്ങൾ അടക്കം സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങൾ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അം​ഗമായ നേതാവ് സോണയെ കഴിഞ്ഞദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. 

Leave a Reply