വൈദ്യുതി ബോർഡിലെ പ്രവർത്തനം നിലച്ച സംഘടനയുടെ ഭാരവാഹിയെ സ്ഥലംമാറ്റാതെ സംരക്ഷിക്കുന്ന നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ എതിർ കക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്

0

വൈദ്യുതി ബോർഡിലെ പ്രവർത്തനം നിലച്ച സംഘടനയുടെ ഭാരവാഹിയെ സ്ഥലംമാറ്റാതെ സംരക്ഷിക്കുന്ന നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ എതിർ കക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് കോൺഫെഡറേഷൻ ഭാരവാഹിയായ പി.എസ്. പ്രശാന്തിനെ പാലക്കാട്ടേക്ക് മാറ്റിയെങ്കിലും സംഘടന ഭാരവാഹിയെന്ന പേരിൽ തിരുവനന്തപുരം ജില്ലക്ക് പുറത്തേക്കുള്ള സ്ഥലംമാറ്റം ഒഴിവാക്കിയെന്നാരോപിച്ച് കേരള പവർ ബോർഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഉത്തരവ്.

ഇലക്ട്രിസിറ്റി ബോർഡിൽ സംഘടന ഭാരവാഹികൾക്ക് ഇത്തരത്തിൽ സംരക്ഷണം നൽകുന്നുണ്ടെങ്കിലും നിലവിലില്ലാത്ത സംഘടനയുടെ പേരിൽ നൽകുന്ന സംരക്ഷണം നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് ഹരജി. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് കോൺഫെഡറേഷൻ 2021ൽ പ്രവർത്തനം അവസാനിപ്പിച്ചെന്ന് കാട്ടി അധികൃതർക്ക് കത്ത് നൽകിയിരുന്നതാണ്. ഇതു അംഗീകൃത സംഘടനയല്ല. എന്നിട്ടും സംഘടനയുടെ പേരിൽ സംരക്ഷണം നൽകിയത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ അധികൃതർക്ക് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here