തകർന്നു വീണത് ഒന്നല്ല, രണ്ട് സൈനിക വിമാനങ്ങൾ; രക്ഷാപ്രവർത്തനം ദുർഘടം

0

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ തകർന്നു വീണത് വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നുവീണത്. വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം.

ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണു വിവരം. സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നു.

വിമാനങ്ങൾ പൂർണ്ണമായും കത്തിയതാണ് പ്രാഥമിക വിവരം.സ്ഥിതിഗതികൾ വിലയിരുത്താൻ പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് ജില്ലാ കളക്ടർ അലോക് രഞ്ജൻ അറിയിച്ചു.

ഉച്ചൈൻ പോലീസ് സ്റ്റേഷൻ പരിധിയിലെ പിംഗോറ റെയിൽവേ സ്റ്റേഷന് സമീപമാണ് വിമാനം അപകടത്തിൽപ്പെട്ടത്. റോഡുകൾ ദുർഘടമായതിനാൽ രക്ഷാപ്രവർത്തകർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്തേക്ക് ദുരിതാശ്വാസ വാഹനങ്ങൾ എത്തുന്നതിനും റോഡുകളുടെ ശോചനീയാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here