കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സിൽവർലൈൻ വേണം; സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

0

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സിൽവർലൈൻ വേണമെന്നും ഗവർണർ പറഞ്ഞു.പദ്ധതിക്കായി നിയമിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതുൾപ്പടെ പദ്ധതി ഉപേക്ഷിച്ചെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സിൽവർ ലൈനിനെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമുണ്ടാകുന്നത്.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു.ഒരു മണിക്കൂർ ആറ് മിനിറ്റായിരുന്നു പ്രസംഗം.രാവിലെ ഒൻപതിനാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും ചേർന്ന് സഭാ കവാടത്തിൽ ഗവർണറെ സ്വീകരിച്ചു.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ പ്രശംസിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക വളർച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. റിസവർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം കേരളം സാമ്പത്തികമായി മുന്നേറുന്നുവെന്നും സുസ്ഥിര വികസനത്തിൽ നിതി ആയോഗ് പട്ടികയിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളത്തിൽ 0.77 ശതമാനം ദരിദ്രകുടുംബങ്ങൾ ഉണ്ടെന്നും അവരുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഗവർണർ പറഞ്ഞു.

സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്ര്യം ഒഴിവാക്കാൻ സംസ്ഥാനം പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനത്തിനാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവർണർ പറഞ്ഞു.വ്യവസായത്തിലും നിക്ഷേപത്തിലും സംസ്ഥാനം മുന്നേറുന്നതായി അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണഘടന വെല്ലുവിളി നേരിടുന്നു. ഭരണ ഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വതന്ത്ര്യം സംരക്ഷിക്കണം ,നിയമ നിർമ്മാണ സഭയുടെ അവകാശവും അധികാരവും സംരക്ഷിക്കണമെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. 2023-ലെ ബജറ്റിലൂടെ കാർഷിക മേഖലയെ നവീകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സഹകരണ മേഖലയിൽ എകീകൃത സോഫ്റ്റ്‌വെയർ കൊണ്ടുവരണം,മത്സ്യ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങിളിൽ നാക് അക്രഡിഷൻ കൊണ്ടുവരാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കേരളമാണ് ഇന്ത്യയിലെ ആദ്യമായി 100% റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ച ആദ്യസംസ്ഥാനമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. സ്ഥാനത്തെ എല്ല പട്ടികവർഗ സെറ്റിൽമെന്റ് കോളനികളിലും ആവശ്യങ്ങളായ വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് എന്നിവ എത്തിക്കാൻ സാധിച്ചു. അട്ടപ്പാടിയിലും ഇടമല കുടിയിലും മൊബൈൽ ക്ലിനിക്കുകൾ സാപിക്കാൻകഴിഞ്ഞു.മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ തൊഴിൽദിനങ്ങളുംനൽകി. പിഡബ്യൂഡി വിഭാഗം റോഡുകളെ മികച്ച നിലവാരത്തിലാക്കിമാറ്റി- ഗവർണർ പറഞ്ഞു.

ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിനെക്കുറിച്ചുള്ള ചർച്ച. ഫെബ്രുവരി 9-നാണ് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും. മാർച്ച് 30 വരെയാണ് നിലവിൽ സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here