അമിത വേഗതയിലെത്തിയ ബസിടിച്ച് നേവി ഉദ്യോഗസ്ഥൻ മരിച്ചു

0

കൊ​ച്ചി: ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി പി. ​ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ൻ (27) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​ഫോ​ർ​ട്ടു​കൊ​ച്ചി കെ.​ബി. ജേ​ക്ക​ബ് റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ മാ​ഞ്ഞൂ​രാ​ന്‍ എ​ന്ന് പേ​രു​ള്ള ബ​സാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് ജീ​വ​ന​ക്കാ​ര്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു.

ബ​സ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഫോ​ർ​ട്ടു​കൊ​ച്ചി ദ്രോ​ണാ​ചാ​ര്യ​യി​ലെ പെ​റ്റി ഓ​ഫീ​സ​റാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ.

Leave a Reply