പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം

0

പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരിച്ച ചിത്രത്തിൽ ഡബിൾ റോളിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കറും മെഗാ സ്റ്റാറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മമ്മൂക്കയുടെ കരിയറിലെ മികച്ച പെർഫോമൻസുകളിലൊന്നായി മാറാൻ പോവുന്ന നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ ഇന്നെത്തുമ്പോഴും പ്രേക്ഷകർ അതേ ആവേശത്തിലാണ് സ്വീകരിച്ചിരിക്കുന്നത്.

സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ എല്ലാവരും മമ്മൂട്ടിയുടെ അഭിനയമികവ് തന്നെയാണ് എടുത്ത് പറയുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റെന്ന് ഏവരും അടിവരയിടുന്ന ചിത്രം കൂടിയാണിതെന്ന് പ്രേക്ഷക പ്രതികരണത്തിൽ നിന്ന് വ്യക്തമാവുകയാണ്.

ഐ. എഫ്. എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.

രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്.

Leave a Reply