മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്‍ 

0

മൈസൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനംവകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. 

അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here