ഭാരത്‌ ജോഡോ’ യാത്രയ്‌ക്കിടെ എം.പി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിര്‍ത്തിവച്ചു

0


ചണ്ഡീഗഡ്‌: രാഹുല്‍ ഗാന്ധി നയിക്കുന്ന “ഭാരത്‌ ജോഡോ” യാത്രയ്‌ക്കിടെ കോണ്‍ഗ്രസ്‌ എം.പി. കുഴഞ്ഞുവീണ്‌ മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍നിന്നുള്ള ലോക്‌സഭാംഗം സന്ദോഖ്‌ സിങ്‌ ചൗധരിയാണ്‌ മരിച്ചത്‌. രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ തുടങ്ങിയ ചൗധരിക്ക്‌ പെട്ടെന്ന്‌ ദേഹാസ്വാസ്‌ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ്‌ കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി ഫഗ്‌വാരയിലെ വിര്‍ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യാത്ര നിര്‍ത്തിവെച്ച്‌ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ്‌ മരണകാരണം. യാത്ര താത്‌കാലികമായി നിര്‍ത്തിവെച്ചു.
“ലോഹ്‌രി” ആഘോഷത്തോട്‌ അനുബന്ധിച്ച്‌ വെള്ളിയാഴ്‌ച ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ വിശ്രമദിനമായിരുന്നു. ലധൗലില്‍നിന്നാണ്‌ ശനിയാഴ്‌ച രാവിലെ യാത്ര പുനരാരംഭിച്ചത്‌. സന്ദോഖ്‌ സിങ്‌ ചൗധരിയുടെ മകന്‍ വിക്രംജിത്‌ സിങ്‌ പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നിട്ടുമ്പോഴാണ്‌ അദ്ദേഹത്തിന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്‌.

Leave a Reply