മോദിയുടെ ഭരണം രാജ്യത്തിന് നേടിത്തന്നത് സമാനതകളില്ലാത്ത മുന്നേറ്റം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

0

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സദ്ഭരണം രാജ്യത്തിന് നേടിത്തന്നത് സമാനതകളില്ലാത്ത മുന്നേറ്റമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
‘‘ജനങ്ങളുടെ അഭിലാഷങ്ങളിൽ മാത്രം ഊന്നി രാജ്യത്തിന്റെ അഖണ്ഡതയെ അണയാതെ നിർത്തി ആഗോളതലത്തിൽ ഭാരതം തലയെടുപ്പോടെ വളരുകയായിരുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവരെയും ബഹുമാനിക്കുന്ന നയവും നിലപാടും തന്നെയാണ് ശക്തി. വികസനത്തെ വിവേകത്തോടെ കണ്ടും വിവരസാങ്കേതിക വിദ്യയുടെ വിപ്ലവം തീർത്തും വളർച്ചയുടെ വലിയ യാത്രയിലാണ് നമ്മൾ. കേരളം ഉൾപ്പെടുന്ന ദക്ഷിണ സംസ്ഥാനങ്ങളുടെ മുഖച്ഛായ സദ്ഭരണ കാലയളവിൽ എങ്ങനെ മാറിയെന്നതും പറയാതെ വയ്യ. പ്രവാസി ക്ഷേമവും സുരക്ഷയും വിദേശത്ത് തടവിലായ മൽസ്യത്തൊഴിലാളികളടക്കമുള്ളവരുടെ മോചനവും ഉറപ്പാക്കുകയും ചെയ്തു സർക്കാർ.

പൗരാണിക പാരമ്പര്യത്തെയും ഐതിഹാസിക സ്വാതന്ത്ര്യ സമരകാലത്തെയും ചേർത്ത് പിടിച്ച് തന്നെയാണ് പുതിയ ഭാരതസൃഷ്ടി. ശ്രീനാരായണ ഗുരുവിന്റെയും ബസവേശ്വരന്റെയും തിരുവള്ളുവരുടെയും പാരമ്പര്യത്തിൽ അഭിമാനിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വം ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്കുയർത്തുന്നു.’’ ബിജെപി ദേശീയ നിർവാഹക സമിതിയോഗത്തിൽ ശ്രീ.ദേവേന്ദ്ര ഫഡ്നവിസ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.

Leave a Reply