ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാം ; ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് യോഗത്തില്‍ തീരുമാനം

0

തിരുവനന്തപുരം: ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കുന്നതിന് അനുമതി നല്‍കി ശിവഗിരി മഠം. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ശിവഗിരിയില്‍ ചേര്‍ന്ന ധര്‍മ്മസംഘം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

ക്ഷേത്രം ഭാരവാഹികളും വൈദികന്മാരും മഠത്തിന്റെ തീരുമാനം നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഗുരുവും ശിഷ്യ പരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം ശിവഗിരി മഠത്തില്‍ ആണെന്നും അതുകൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങള്‍ ശിവഗിര മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നുമാണ് സന്യാസി സംഘത്തിന്റെ തീരുമാനം.

നേരത്തേ കോഴിക്കോട് ശ്രീ കണേ്ഠശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഷര്‍ട്ടിട്ട് കയറുവാന്‍ അനുവാദം നല്‍കിയിരുന്നു. ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുവിന്റെ ശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു ആയിരുന്നു ഇതിന് അനുവാദം നല്‍കിയത്.

ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തണമെന്ന ഗുരുവിന്റെ പിന്‍ തുടര്‍ച്ചയിലാണ് പുതിയ

Leave a Reply