നേപ്പാളിൽ വൻ വിമാന ദുരന്തം; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; റൺവേയിൽ തകർന്നു വീണത് 72 യാത്രക്കാരുമായി പറന്ന യതി എയർലൈൻസ്; രക്ഷാപ്രവർത്തനം തുടരുന്നു

0

ന്യൂഡൽഹി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ 72 യാത്രക്കാരുമായി പറന്ന യതി എയർലൈൻസ് തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here